കരുനാഗപ്പള്ളി: മൂന്ന് കണ്ണും രണ്ട് മൂക്കും രണ്ട് നാക്കുമായി ജനിച്ച പശുക്കുട്ടി ശ്രദ്ധയാകര്‍ഷിക്കുന്നു. തഴവ തെക്കുംമുറി കിഴക്ക് നിസാര്‍ മന്‍സിലില്‍ സുബേര്‍കുട്ടിയുടെ പശുവാണ് ഏറെ വൈവിധ്യങ്ങളുള്ള കുട്ടിക്ക് ജന്മം നല്‍കിയത്. സാധാരണയുള്ള കണ്ണുകള്‍ക്ക് പുറമേ നെറ്റിയിലാണ് മൂന്നാം കണ്ണ്. ഇത് അടഞ്ഞനിലയിലാണ്. തലയുടെ ഇരുവശങ്ങളിലുമായി രണ്ട് മൂക്കുകളും വായില്‍ രണ്ട് നാക്കുകളുമാണുള്ളത്. രണ്ട് മൂക്കുള്ളതിനാല്‍ ഇരട്ടത്തലയാണെന്ന് തോന്നിക്കും.
ഞായറാഴ്ച രാവിലെയാണ് അപൂര്‍വ പശുക്കുട്ടി ജനിച്ചത്. തലയുടെ അമിതഭാരം കാരണം പശുക്കുട്ടിക്ക് എഴുന്നേല്‍ക്കാന്‍ കഴിയുന്നില്ല. ശരീരവലിപ്പവും കൂടുതലാണ്. എഴുന്നേറ്റ് നില്‍ക്കാനാവാത്തതിനാല്‍ പാല്‍ കുടിക്കാന്‍ കഴിയുന്നില്ല. എപ്പോഴും കിടപ്പാണ്. മറ്റുമാര്‍ഗ്ഗങ്ങളിലൂടെ വീട്ടുകാര്‍ പാല്‍ നല്‍കുന്നുണ്ട്. വൈവിധ്യങ്ങളുമായി ജനിച്ച പശുവിനെ കാണാന്‍ വലിയ തിരക്കാണനുഭവപ്പെടുന്നത്. കൗതുകത്തോടെയും ഭക്തിയോടെയും ജനം ഇവിടെത്തുന്നു.
Posted on: 14 Nov 2011 Mathrubhumi kollam news
No comments:
Post a Comment