.

.

Sunday, November 13, 2011

ചാവക്കാട്‌ കടല്‍തീരത്ത്‌ കടല്‍ മണ്ണാത്തി പക്ഷിയെ കണ്ടെത്തി.

ചാവക്കാട്‌: കക്കപിടുങ്ങി എന്നറിയപ്പെടുന്ന കടല്‍മണ്ണാത്തി'പക്ഷിയെ ചാവക്കാട്‌ കടല്‍ തീരത്ത്‌ കണ്ടെത്തി. വലിയൊരു ഇടവേളക്ക് ശേഷം മധ്യ കേരളത്തില്‍ ആദ്യമായാണ്‌ ഈ പക്ഷിയെ കണ്ടെത്തുന്നത്.
നീളം കൂടിയ ചുവന്ന ചുണ്ട് ഈ പക്ഷിയുടെ പ്രത്യേകതയാണ് ശരീരത്തിന് കറുപ്പും വെളുപ്പും നിറവും കാലുകള്‍ക്ക് റോസ് നിറവുമാണ്.

വെസ്‌റ്റെന്‍ യൂറോപ്പ്‌, സെന്‍ട്രല്‍ യൂറേഷ്യ ചൈന തുടങ്ങിയ രാജ്യങ്ങളില്‍ കൂട് കെട്ടി കുഞ്ഞുങ്ങളെ വിരിയിച്ചിറക്കുന്ന കടല്‍ മണ്ണാത്തി'പക്ഷിയെ വര്‍ഷങ്ങള്‍ക്ക്മുന്‍പ്‌ കണ്ണൂരും കടലുണ്ടിയിലും കണ്ടെത്തിയിട്ടുണ്ട്. തിരമാലകള്‍ പിന്‍വാങ്ങുമ്പോള്‍ മണലില്‍ പ്രത്യക്ഷപ്പെടുന്ന കക്കളും മറ്റു ജീവികളുമാണ് ഇവയുടെ മുഖ്യാഹാരം.
haematopus ostralegus എന്ന ശാസ്ത്രീയ നാമത്തില്‍ അറിയപ്പെടുന്ന കടല്‍മണ്ണാത്തിപക്ഷിയെ ഒയിസ്ടര്‍ ക്യാച്ചര്‍ എന്ന ഇംഗ്ലീഷ്‌ നാമത്തിലാണ് അറിയപ്പെടുന്നത്.
കേരളത്തില്‍ ഒരിനം കടല്‍ മണ്ണാത്തിയെ മാത്രമാണ് കണ്ടെത്തിയിട്ടുള്ളത്‌. ഇവയുടെ പത്തോളം ഉപജാതികളെ ലോകത്തിന്‍റെ വിവിധഭാഗങ്ങളില്‍ കണ്ടുവരാറുണ്ട്. കടല്‍ തീരങ്ങളിലെ കടല്‍ ഭിത്തികള്‍ ദേശാടന പക്ഷികളുടെ സ്വൈര്യ വിഹാരത്തിന് തടസ്സമാണ്. വിന്‍റര്‍ സീസണില്‍ കിഴക്കന്‍ ആഫ്രിക്കയില്‍ നിന്നും അറേബ്യ വഴി ഇവ ഇന്ത്യയില്‍ എത്തുന്നു. അറിയപ്പെടുന്ന പക്ഷി നിരീക്ഷകനായ പി പി ശ്രീനിവാസനാണ് ഇവയെ കണ്ടെത്തിയത്‌.

13.11.11 Chavakkadonline News

No comments:

Post a Comment

Related Posts Plugin for WordPress, Blogger...

താളുകളില്‍

"നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും tanalmaram@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ അറിയിക്കുക