.

.

Friday, November 11, 2011

നെല്ലി വ്യാപനപദ്ധതിക്ക് തുടക്കമായി

കണ്ണൂര്‍: നെല്ലിക്കൃഷി വ്യാപനത്തിനും നെല്ലിക്കയുടെ ഉപയോഗം വര്‍ധിപ്പിക്കുന്നതിനും സഹായകമായ പദ്ധതിക്ക് കണ്ണൂര്‍ ജില്ലയില്‍ തുടക്കമായി. ഔഷധ സസ്യബോര്‍ഡിന്റെ സഹായത്തോടെ ഔഷധിയും കുടുംബശ്രീ ജില്ലാമിഷനും സംയുക്തമായാണ് പദ്ധതി നടപ്പാക്കുന്നത്. പദ്ധതിയുടെ ഭാഗമായുള്ള നെല്ലിത്തൈ വിതരണപരിപാടിയുടെ ജില്ലാതല ഉദ്ഘാടനം ഔഷധി പഞ്ചകര്‍മ ഹോസ്​പിറ്റല്‍ ആന്‍ഡ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ട് മേധാവി ഡോക്ടര്‍ കെ.എസ്.രജിതന്‍ നിര്‍വഹിച്ചു.

ജില്ലയിലെ കുടുംബശ്രീ ഹോട്ടല്‍ അംഗങ്ങള്‍ക്ക് നെല്ലിക്ക ഉപയോഗിച്ചുള്ള പാനീയ നിര്‍മാണത്തില്‍ പരിശീലനംനല്‍കുന്ന പരിപാടിക്കും ഇതോടൊപ്പം തുടക്കമായി. നെല്ലിക്കയുടെ ഔഷധഗുണങ്ങള്‍ പ്രചരിപ്പിച്ച് അവയുടെ ഉപയോഗം വര്‍ദ്ധിപ്പിക്കുന്നപദ്ധതി ദേശീയ അംല മിഷനാണ് നടപ്പാക്കുന്നത്. കുടുംബശ്രീ ജില്ലാ മിഷന്‍ കൊ-ഓര്‍ഡിനേറ്റര്‍ ഡോക്ടര്‍ എം.കെ.രാജശേഖരന്‍ അധ്യക്ഷനായി. ഔഷധി അസിസ്റ്റന്റ് മാനേജര്‍ എം.പി.രാജേഷ്, ഓയിസ്‌ക ഇന്റര്‍നാഷനല്‍ പ്രതിനിധി നിര്‍മല്‍, കുടുംബശ്രീ അസിസ്റ്റന്റ് കൊ-ഓര്‍ഡിനേറ്റര്‍ ഇ.കെ.സോമശേഖരന്‍, അജയ് തൃശ്ശൂര്‍ എന്നിവര്‍ സംസാരിച്ചു.

Posted on: 11 Nov 2011 mathrubhumi Kannur news 

No comments:

Post a Comment

Related Posts Plugin for WordPress, Blogger...

താളുകളില്‍

"നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും tanalmaram@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ അറിയിക്കുക