തലയോലപ്പറമ്പ്: എട്ടുമാസമാണ് പ്രായം. കണ്ടാല്‍ മറ്റേതു കോഴിയെയും പോലെ നല്ല ഉരുണ്ട പിടക്കോഴി. എന്നാല്‍ മുട്ടയിടുന്ന കാര്യത്തില്‍ പുള്ളിച്ചി ആളു വമ്പത്തിയാണ്. നാട്ടിലും മറു നാട്ടിലുമൊന്നും പുള്ളിച്ചിയെ വെല്ലാന്‍ ആരുമുണ്ടെന്ന് തോന്നുന്നില്ല. ഒരിരുപ്പിന് മൂന്നും നാലും മുട്ടയിട്ടാണ് പുള്ളിച്ചി വീട്ടുകാരെയും നാട്ടുകാരെയും ഞെട്ടിക്കുന്നത്. ഒരു തവണ രണ്ടുമുട്ടയിടുന്നതൊക്കെ അത്ര അപൂര്‍വമല്ലെങ്കിലും ഒരു ദിവസം നാലു മുട്ട വീതം പല തവണ ഇട്ടാണ് പുള്ളിച്ചി റെക്കോഡ് ബുക്കിലേക്ക് ഉരുളുന്നത്. വെള്ളൂര്‍ ഇറുമ്പയം പനങ്കാട്ടില്‍ ഷിബുവിന്റെ വീട്ടിലെ കോഴിയാണ് പുള്ളിച്ചിയെന്ന സുന്ദരി. ഇക്കഴിഞ്ഞ 26-ാം തിയ്യതിയാണ് പുള്ളിച്ചി ഒന്നിച്ച് നാലുമുട്ടയിട്ടത്. ചൊവ്വാഴ്ച മൂന്ന് മുട്ടയിട്ടു. കഴിഞ്ഞ രണ്ട് മാസമായി മിക്ക ദിവസങ്ങളിലും രണ്ടു മുട്ട ഇടുന്നുണ്ടെന്ന് ഷിബുവിന്റെ ഭാര്യ വിജി പറയുന്നു.
ഇടയ്ക്ക് മൂന്നു മുട്ടവീതം കണ്ടപ്പോള്‍ മറ്റേതെങ്കിലും കോഴി ഇട്ടതാണെന്നാണ് വീട്ടുകാര്‍ കരുതിയത്. ഇതോടെ അവര്‍ പുള്ളിച്ചിയെ നിരീക്ഷിക്കാന്‍ തുടങ്ങി. ഞായറാഴ്ച രണ്ടു മുട്ടയിട്ടു, തിങ്കളാഴ്ച മൂന്ന് മുട്ടയും ബുധനാഴ്ച നാലു മുട്ടയും ഇട്ടു. തലയോലപ്പറമ്പ് മൃഗാസ്പത്രിയിലെ ഡോക്ടറുമായും ഇക്കാര്യം സംസാരിച്ച് സ്ഥിരീകരിച്ചു. കോഴികളില്‍ വളരെ അപൂര്‍വ്വമായി മാത്രം കാണുന്ന പ്രതിഭാസമാണിതെന്ന് തലയോലപ്പറമ്പ് സീനിയര്‍ വെറ്ററിനറി സര്‍ജന്‍ ഡോ. മഞ്ജു സെബാസ്റ്റ്യന്‍ അറിയിച്ചു. 'സൂപ്പര്‍ ഓവുലേഷന്‍' ആണ് ഇതിന് കാരണമെന്നും ഡോക്ടര്‍ അറിയിച്ചു.
കോട്ടയത്തു നിന്ന് 65 രൂപയ്ക്കാണ് ഈ കോഴിയെ വീട്ടുകാര്‍ വാങ്ങിയത്.
Posted on: 03 Nov 2011 Mathrubhumi kottayam News

ഓളൊരു വമ്പത്തി തന്നെ!
ReplyDelete