.

.

Friday, November 18, 2011

പരിസ്ഥിതി സംരക്ഷണത്തിന് കര്‍മപദ്ധതി

രാജ്യത്തെ പരിസ്ഥിതി സംരക്ഷണത്തിനുള്ള അഞ്ചുവര്‍ഷത്തെ കര്‍മപദ്ധതി കേന്ദ്രസര്‍ക്കാര്‍ തയാറാക്കി. വികസനത്തിന് തടസ്സമുണ്ടാകാത്ത വിധത്തില്‍ പരിസ്ഥിതിയുടേയും പ്രകൃതിവിഭവങ്ങളുടേയും സംരക്ഷണമാണ് ലക്ഷ്യം. വനഭൂമി രാജ്യത്തിന്റെ വിസ്തൃതിയുടെ 33 ശതമാനമാക്കി ഉയര്‍ത്താനും കര്‍മപദ്ധതി ലക്ഷ്യമിടുന്നു.

പന്ത്രണ്ടാം പഞ്ചവല്‍സര പദ്ധതിയോടനുബന്ധിച്ചാണ് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം അടുത്ത അഞ്ചുവര്‍ഷത്തേക്കുള്ള കര്‍മപദ്ധതി തയാറാക്കിയത്. രാജ്യത്തിന്റെ വളര്‍ച്ചയ്ക്കും വികസനത്തിനുമൊപ്പം പരിസ്ഥിതി സംരക്ഷണം ഉറപ്പാക്കുകയാണ് കര്‍മപദ്ധതിയുടെ പ്രധാന ലക്ഷ്യം. വനങ്ങള്‍, നദികള്‍, നീര്‍ത്തടങ്ങള്‍, ജൈവവൈവിധ്യം തുടങ്ങിയവയുടെ സംരക്ഷണത്തിന് പ്രത്യേക പരിഗണന നല്‍കും. വനഭൂമി രാജ്യത്തിന്റെ വിസ്തൃതിയുടെ 33 ശതമാനമാക്കി ഉയര്‍ത്തും. വായു, ജല, ശബ്ദ മലിനീകരണങ്ങള്‍ കുറച്ചുകൊണ്ടുവരാനും പരിസ്ഥിതി മന്ത്രാലയം പദ്ധതിയിടുന്നു. പരിസ്ഥിതിയുടേയും പ്രകൃതി വിഭവങ്ങളുടേയും സംരക്ഷണത്തിന് ബോധവല്‍ക്കരണ പരിപാടികള്‍ ഊര്‍ജിതമാക്കും. പരിസ്ഥിതി നശീകരണത്തിനുള്ള ശിക്ഷാ നടപടികള്‍ കൂടുതല്‍ കര്‍ശനമാക്കും.

തദ്ദേശീയരുമായി ചേര്‍ന്നുള്ള സാമൂഹ്യ വനവല്‍ക്കരണ പദ്ധതിക്ക് 1080 കോടി രൂപ വകയിരുത്തി. ആനകളുടെ സംരക്ഷണത്തിനുള്ള തുക 82 കോടിയില്‍ നിന്ന് 98 കോടിയാക്കി ഉയര്‍ത്തി. നദീസംരക്ഷണത്തിന് കഴിഞ്ഞ തവണ 2,100 കോടി രൂപ നീക്കിവച്ച സ്ഥാനത്ത് ഇത്തവണ 2520 കോടി രൂപയും അനുവദിച്ചിട്ടുണ്ട്. കര്‍മപദ്ധതിയുടെ നിരീക്ഷണത്തിനും വിലയിരുത്തലുകള്‍ക്കുമായി പ്രത്യേക സമിതിയെ നിയോഗിക്കും.

ManoramOnline Environment News

No comments:

Post a Comment

Related Posts Plugin for WordPress, Blogger...

താളുകളില്‍

"നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും tanalmaram@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ അറിയിക്കുക