.

.

Friday, November 18, 2011

മാടായിപ്പാറയില്‍ വിരുന്നെത്തി, അലാസ്‌കയുടെ മഞ്ഞക്കാലിയും

കണ്ണൂര്‍:മാടായിപ്പാറയുടെ ജൈവ വൈവിദ്ധ്യത്തിലേക്ക് ഒരു പക്ഷികൂടി വിരുന്നെത്തി. ഇന്ത്യയില്‍ രണ്ടുതവണ മാത്രം കണ്ടിട്ടുള്ള അലാസ്‌കന്‍ മഞ്ഞക്കാലി (Buff breasted sand piper)യാണ് കഴിഞ്ഞ ദിവസം മാടായിപ്പാറയിലെത്തിയത്. കേരളത്തില്‍ ആദ്യമായാണ് ഈ പക്ഷിയെ കണ്ടെത്തുന്നത്.

പക്ഷിനിരീക്ഷകരായ പി.സി.രാജീവന്‍, ഡോ.ജയന്‍തോമസ് എന്നിവരാണ് ഇതിനെ കണ്ടെത്തിയത്. ഇന്ത്യയില്‍ വെച്ച് ഈ പക്ഷിയുടെ ചിത്രമെടുക്കാനുള്ള ഭാഗ്യം ലഭിച്ചത് ഡോ.ജയന്‍തോമസിന് മാത്രമാണ്. അലാസ്‌കയില്‍ പ്രജനനം നടത്തുന്ന ഈ പക്ഷി അര്‍ജന്റീന, ഉറുഗ്വേ തുടങ്ങിയ ലാറ്റിനമേരിക്കന്‍ രാജ്യങ്ങളില്‍ ദേശാടനം നടത്താറുണ്ട്. കൊടുങ്കാറ്റില്‍ വഴിതെറ്റി മാടായിപ്പാറയിലെത്തിയതാവാമെന്ന് കരുതുന്നു. തെക്കേ ഏഷ്യയില്‍ ഇതിനുമുമ്പ് മൂന്നുതവണമാത്രം കണ്ടിട്ടുള്ള ഈ പക്ഷി വംശനാശഭീഷണി നേരിടുന്നുണ്ട്. വരകളോടുകൂടിയ തവിട്ടുനിറമാണ് പുറംഭാഗത്ത്. മാറിടത്തിന് ഇളം മഞ്ഞനിറവും. തിളങ്ങുന്ന മഞ്ഞനിറമുള്ളതാണ് കാലുകള്‍. ഒട്ടേറെ ദേശാടനപക്ഷികളെ കണ്ടെത്തിയ സ്ഥലമാണ് മാടായിപ്പാറ.

Posted on: 18 Nov 2011 Mathrubhumi Kannur News

No comments:

Post a Comment

Related Posts Plugin for WordPress, Blogger...

താളുകളില്‍

"നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും tanalmaram@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ അറിയിക്കുക