.

.

Friday, November 18, 2011

കുട്ടികളുടെ പരിസ്ഥിതി കോണ്‍ഗ്രസിന് തുടക്കമായി


തിരുവനന്തപുരം: കുട്ടികളുടെ പരിസ്ഥിതി കോണ്‍ഗ്രസ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്തു. പരിസ്ഥിതിയെ മാനിച്ചുള്ള വികസനമാണ് സംസ്ഥാനത്തിന് ആവശ്യമെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാനം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി മാലിന്യക്കൂമ്പാരമാണ്. മാലിന്യ സംസ്‌കരണത്തിന് വ്യക്തമായ നയം ആവശ്യമാണ്. അല്ലെങ്കില്‍ സംസ്ഥാനത്തിന്റെ എല്ലാ നേട്ടങ്ങളും നിഷ്പ്രഭമാകും. പരിസ്ഥിതി സംരക്ഷണം എന്നത് സംസ്‌കാരവും ജീവിത ശൈലിയുമാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
സുരേഷ് ഇളമണ്‍ നിര്‍മിച്ച കേരളത്തിലെ കണ്ടല്‍ വനങ്ങള്‍ എന്ന ഡോക്യമെന്ററിയുടെ പ്രകാശനം വിദ്യാര്‍ഥി പ്രതിനിധിക്ക് നല്‍കി അദ്ദേഹം നിര്‍വഹിച്ചു. ശാസ്ത്ര സാങ്കേതിക പരിസ്ഥിതി ഔണ്‍സില്‍ എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് പ്രൊഫ. വി എന്‍. രാജശേഖരന്‍ പിള്ള അധ്യക്ഷത വഹിച്ചു. ജൈവവൈവിധ്യബോര്‍ഡ് ചെയര്‍മാന്‍ ഡോ. വി.ആര്‍.വര്‍മ, മെബര്‍ സെക്രട്ടറി ഡോ. കെ. പി. ലാലാദാസ് തുടങ്ങിയവര്‍ സംസാരിച്ചു. 'വനവും മനുഷ്യനും' എന്ന വിഷയത്തില്‍ നടക്കുന്ന പരിസ്ഥിതി കോണ്‍ഗ്രസില്‍ കുട്ടികളുടെ വിവിധ മത്സരങ്ങള്‍ സംഘടിപ്പിച്ചിട്ടുണ്ട്. വിവിധ ജില്ലകളിലെ സ്‌കൂളുകളില്‍ നിന്നുള്ള തിരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കുന്ന കോണ്‍ഗ്രസ് വെള്ളിയാഴ്ച സമാപിക്കും.

Posted on: 18 Nov 2011 Mathrubhumi News

No comments:

Post a Comment

Related Posts Plugin for WordPress, Blogger...

താളുകളില്‍

"നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും tanalmaram@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ അറിയിക്കുക