.

.

Saturday, November 26, 2011

വലിപ്പമില്ലായ്മയുടെ മേന്മയുമായി മേനിപ്പൊന്മാന്‍

തിരുവനന്തപുരം: പൊന്മാന്‍ വര്‍ഗത്തില്‍പ്പെട്ട ഏറ്റവും വലിപ്പം കുറഞ്ഞ പക്ഷിയായ മേനിപ്പൊന്മാനിനെ പാലോട് ട്രോപ്പിക്കല്‍ ബോട്ടണിക്കല്‍ ഗാര്‍ഡന്‍ റിസര്‍ച്ച് ഇന്‍സ്റ്റിട്യൂട്ട് കാമ്പസില്‍ കണ്ടെത്തി. ഓറിയന്റല്‍ ഡ്വാര്‍ഫ് കിങ്ഫിഷര്‍ വിഭാഗത്തില്‍പ്പെട്ട ഈ കുഞ്ഞന്‍പക്ഷി കേരളത്തില്‍ അപൂര്‍വമാണ്. നദീതിരങ്ങളിലെ നിബിഡവനങ്ങളിലാണ് ഇവയെ പൊതുവെ കാണാറുള്ളത്. കൊങ്കണ്‍ മേഖലയിലാണ് ഇപ്പോള്‍ ഇവയുടെ പ്രധാന ആവാസകേന്ദ്രം. വലിപ്പംകുറഞ്ഞ് ഉയരത്തില്‍ പറക്കാന്‍ ശേഷിയുള്ള ഈ പക്ഷികള്‍ പൊതുവെ ഒറ്റയ്ക്ക് സഞ്ചരിക്കുന്നവയാണ്. നെയ്യാറ്റിന്‍കര സ്വദേശിയും പക്ഷിനിരീക്ഷകനുമായ പി.ബി. ബിജു, സുഹൃത്തുക്കളായ ശിവപ്രസാദ്, ഷിനു സുകുമാരന്‍ എന്നിവരാണ് കാമ്പസ് വളപ്പില്‍ മേനിപ്പൊന്മാനിനെ കണ്ടെത്തിയത്.

Posted on: 26 Nov 2011 Mathrubhumi Thiruvananthapuram News

No comments:

Post a Comment

Related Posts Plugin for WordPress, Blogger...

താളുകളില്‍

"നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും tanalmaram@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ അറിയിക്കുക