.

.

Saturday, November 19, 2011

മേടമെന്തിനു പൂവണിയാന്‍

പുനലൂര്‍: മേടത്തിനു മാസങ്ങള്‍ ബാക്കിനില്‍ക്കെ നാട്ടില്‍ പലയിടത്തും കൊന്നകള്‍ പൂവിട്ടു. വൃശ്ചികക്കുളിരില്‍ നനഞ്ഞുനില്‍ക്കുകയാണ് കൊന്നപ്പൂക്കള്‍. മേടത്തിലെ കടുത്ത ചൂടില്‍ പൂവിടുന്ന കണിക്കൊന്നകള്‍ കാലം തെറ്റി പൂക്കുകയാണിവിടെ.

പോയവര്‍ഷങ്ങളില്‍ മേടത്തിനു തൊട്ടുമുമ്പ് കൊന്ന പൂത്തിരുന്നെങ്കിലും ഇത്രയും നേരത്തേ പൂക്കുന്നത് അസാധാരണമാണ്. പകല്‍സമയത്തെ കടുത്ത ചൂടും പുലര്‍മഞ്ഞും തണുപ്പുമാകാം ഈ പ്രതിഭാസത്തിനു കാരണമെന്ന് കൊല്ലം ഫാത്തിമ മാതാ നാഷണല്‍ കോളേജിലെ സസ്യശാസ്ത്രവിഭാഗം അധ്യാപകന്‍ ഡോ. എ.എസ്.റൂബിന്‍ ജോസ് പറയുന്നു. ഈ രണ്ടു സാഹചര്യങ്ങളും ചെടികളെ പൂക്കാന്‍ സഹായിക്കുന്ന ഫേ്‌ളാറിജന്‍ എന്ന ഹോര്‍മോണിന്റെ ഉത്പാദനം ത്വരിതപ്പെടുത്തും. തുലാവര്‍ഷത്തിന്റെ കുറവും കടുത്തചൂടുമാകാം കൊന്നകളില്‍ ഫേ്‌ളാറിജന്‍ ഉത്പാദനം ത്വരിതപ്പെടുത്തിയതെന്നും അദ്ദേഹം പറയുന്നു.

പുനലൂരിലും പരിസരപ്രദേശങ്ങളിലുമാണ് ഇപ്പോള്‍ കൊന്നകള്‍ പൂത്തിട്ടുള്ളത്. 35 ഡിഗ്രി സെല്‍ഷ്യസാണ് കഴിഞ്ഞദിവസം പുനലൂരില്‍ രേഖപ്പെടുത്തിയ ചൂട്. ഇതോടെ കേരളത്തില്‍ വിഷുവിനു കണികണ്ടുണരുന്ന കൊന്നപ്പൂക്കള്‍ മണ്ഡലകാലത്തിന്റെയും കണിയാവുകയാണ്.

Posted on: 19 Nov 2011 Mathrubhumi Kollam News 

No comments:

Post a Comment

Related Posts Plugin for WordPress, Blogger...

താളുകളില്‍

"നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും tanalmaram@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ അറിയിക്കുക