.

.

Saturday, November 26, 2011

മരച്ചില്ലകളില്‍ ചാഞ്ചാടി സിംഹവാലന്‍ കുരങ്ങ്

എരുമേലി: റബ്ബര്‍ മരത്തിന്റെ ചില്ലകളില്‍ ചാഞ്ചാടി സിംഹവാലന്‍ കുരങ്ങ് നാട്ടുകാര്‍ക്ക് കൗതുകമായി. രണ്ട് ദിവസമായി എരുമേലി വാഴക്കാലാ മണ്ണംപ്ലാക്കല്‍ ഔതക്കുട്ടിയുടെ പുരയിടത്തിലാണ് ഉള്‍വനങ്ങളില്‍ കാണപ്പെടുന്ന സിംഹവാലന്‍ കുരങ്ങിനെ കണ്ടെത്തിയത്. പുരയിടത്തിലെ കൈതച്ചെടിയില്‍നിന്ന് കൈതച്ചക്ക ഒടിച്ചും പപ്പായമരത്തില്‍ കയറിയും വികൃതികാട്ടുന്ന കുരങ്ങ് മനുഷ്യരെ കാണുന്നതോടെ റബ്ബര്‍ മരത്തിന്റെ ഉയര്‍ന്ന ചില്ലയിലേക്ക് വലിയും. വെള്ളിയാഴ്ച ഉച്ചയോടെയാണ് വീടിന്റെ പരിസരത്ത് കുരങ്ങിനെ ആദ്യം കാണുന്നത്. കുരങ്ങിനെ തേടി ശനിയാഴ്ച വൈകുന്നേരത്തോടെ വനപാലകരെത്തിയെങ്കിലും അടുത്ത പറമ്പിലേക്ക് സിംഹവാലന്‍ വലിഞ്ഞു.

Posted on: 26 Nov 2011 Mathrubhumi Kottayam News

No comments:

Post a Comment

Related Posts Plugin for WordPress, Blogger...

താളുകളില്‍

"നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും tanalmaram@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ അറിയിക്കുക