.

.

Monday, November 21, 2011

കണവ പിടിക്കാന്‍ കുപ്പികള്‍ കടലില്‍ നിക്ഷേപിക്കുന്നു

ചാവക്കാട്:കണവ പിടിക്കുന്നതിന് വന്‍തോതില്‍ പ്ലാസ്റ്റിക് കുപ്പികളും വലകളും കടലില്‍ നിക്ഷേപിക്കുന്നു. ഇത് മറ്റുമീനുകളുടെ പ്രജനനത്തെയും കടലിലെ ജൈവസന്തുലനത്തെയും ബാധിക്കുന്നു.

ചാവക്കാട് കടപ്പുറത്ത്‌നിന്ന് കണവമീന്‍ പിടിക്കാന്‍ പോകുന്നവരാണ് കുപ്പികള്‍ കടലില്‍ നിക്ഷേപിക്കുന്നത്. ഇവിടെ ദിവസവും 150 പേര്‍ കണവ പിടിക്കാന്‍ പോകുന്നു.

മുന്‍ കാലങ്ങളില്‍ ആഴക്കടലിലെ പാറക്കെട്ടുകള്‍ക്കിടയില്‍ നിന്നാണ് കണവമീന്‍ പിടിച്ചിരുന്നത്. 40 മുതല്‍ 60 വരെ കിലോമീറ്റര്‍ ദൂരം സഞ്ചരിച്ചാണ് മീന്‍ പിടിച്ചിരുന്നത്. തിരിച്ചു വരാന്‍ രണ്ടും മൂന്നും ദിവസം എടുക്കും. ആഴക്കടലിലെ പാറക്കെട്ടുകള്‍ക്ക് സമാനമായവ കൃത്രിമമായി തീരക്കടലില്‍ സൃഷ്ടിച്ചാണ് ഇപ്പോള്‍ മീന്‍പിടിത്തം. ദൂരെ പോകാത്തതിനാല്‍ ഇന്ധനലാഭം ഉണ്ട്. അടുത്തകാലം വരെ തെങ്ങിന്‍ കൊരഞ്ചിലുകളാണ് ഉപയോഗിച്ചിരുന്നത്. കൊരഞ്ചിലുകള്‍ കിട്ടാതായതും വില ഏറിയതും മൂലം ഇപ്പോള്‍ വലകളും കുപ്പികളും ഉപയോഗിച്ചാണ് മീന്‍പിടിത്തം.

ബോട്ടുകാരില്‍നിന്ന് കേടുവന്ന വലകള്‍ വാങ്ങി പാളികളില്‍ പ്ലാസ്റ്റിക് കുപ്പികള്‍ കെട്ടിയിട്ട് വെള്ളം നിറച്ചാണ് കൃത്രിമ പാറ തീരക്കടലില്‍ ഉണ്ടാക്കുന്നത്.

ഇവ പാറക്കെട്ടുകളാണെന്നും കരുതിയാണ് കണവ മീന്‍ പ്രജനനത്തിനെത്തുന്നത്. ഈ സമയത്ത് ചൂണ്ടയിട്ടു പിടിക്കും. ആഴക്കടലില്‍ പോകാത്തതിനാല്‍ ഇന്ധനം ലാഭിക്കാം. പുലര്‍ച്ചെ മീന്‍ പിടിക്കാന്‍ പോയാല്‍ വൈകീട്ട് തിരിച്ചുവരാം എന്ന സൗകര്യവുമുണ്ട്.

Posted on: 21 Nov 2011 Mathrubhumi Thrissur News

No comments:

Post a Comment

Related Posts Plugin for WordPress, Blogger...

താളുകളില്‍

"നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും tanalmaram@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ അറിയിക്കുക