.

.

Thursday, November 24, 2011

പ്രകൃതി, വന്യജീവി ഫോട്ടോ പ്രദര്‍ശനം ആരംഭിച്ചു

തിരുവനന്തപുരം: സെക്രട്ടേറിയറ്റിലെ പരിസ്ഥിതി സംഘടനയായ ഗ്രീന്‍സ് നടത്തുന്ന പ്രകൃതി, വന്യജീവി ഫോട്ടോപ്രദര്‍ശനം മ്യൂസിയം ഓഡിറ്റോറിയത്തില്‍ ആരംഭിച്ചു. 26 വരെയാണ് പ്രദര്‍ശനം. ഗ്രീന്‍സ് അഖിലേന്ത്യാ തലത്തില്‍ നടത്തിയ ഫോട്ടോഗ്രാഫി മത്സരത്തില്‍ തിരഞ്ഞെടുക്കപ്പെട്ട ചിത്രങ്ങളാണ് പ്രദര്‍ശിപ്പിക്കുന്നത്. ഇതോടൊപ്പം ഗ്രീന്‍സ് അംഗമായ സുരേഷ് കണ്ണേരി, പരമ്പരാഗത പാതയിലൂടെ നടത്തിയ കൈലാസ മാനസസരോവര്‍ യാത്രയുടെ ചിത്രങ്ങളും പ്രദര്‍ശിപ്പിക്കുന്നുണ്ട്. പ്രദര്‍ശനം രാവിലെ 10 മുതല്‍ വൈകീട്ട് 6 മണിവരെയാണ്.

Posted on: 24 Nov 2011 Mathrubhumi thiruvananthapuram News

No comments:

Post a Comment

Related Posts Plugin for WordPress, Blogger...

താളുകളില്‍

"നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും tanalmaram@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ അറിയിക്കുക