തൃശൂര്‍: വവ്വാലുകളെയും എലികളെയും കുറിച്ചു കാര്‍ഷിക സര്‍വകലാശാലയുടെ വനശാസ്ത്ര കോളജില്‍ പ്രായോഗിക പരിശീലന പരിപാടി ഇന്നു തുടങ്ങും. ഇവയെക്കുറിച്ചുള്ള പഠനത്തില്‍ വൈദഗ്ധ്യം നേടിയ തെക്കേ ഏഷ്യയിലെ വിവിധ രാജ്യങ്ങളില്‍നിന്നുള്ള അന്‍പതോളം വന്യജീവി ശാസ്ത്രജ്ഞര്‍ പങ്കെടുക്കും.
ലോകത്താകെയുള്ള സസ്തനികളില്‍ 60% വരെ വവ്വാലുകളും എലികളുമാണ്. സസ്തനികളില്‍വച്ച് ഏറ്റവും ഉപയോഗപ്രദമായതും ഈ രണ്ടു വിഭാഗമാണ്. പൂമ്പൊടിയും വിത്തുകളും മറ്റും പരാഗണവും വിതരണവും ചെയ്യുന്നതുവഴി ഭൂമിയിലെ വനവിസ്തൃതി കൂട്ടുന്നതില്‍ നിര്‍ണായക പങ്കുവഹിക്കുന്നതു പഴംതീനി വവ്വാലുകളാണ്. നമ്മുടെ കൃഷിയിടങ്ങള്‍ക്കും ആരോഗ്യത്തിനും ഹാനികരമായ ചെറുകീടങ്ങളെ ആഹാരമാക്കുന്നവയാണു ഷഡ്പദഭോജി വവ്വാലുകള്‍.
കരണ്ടുതീനികളില്‍ 10% ഒഴികെ എല്ലാം നിരുപദ്രവകാരികളും ആവാസവ്യവസ്ഥയില്‍ പ്രധാന പങ്കുവഹിക്കുന്നവയുമാണ്. വിത്തുവിതരണത്തിലും ഇവ വലിയ പങ്കുവഹിക്കുന്നു. ഇത്രയൊക്കെയുണ്ടെങ്കിലും ലോകത്തിന്റെ മിക്കഭാഗങ്ങളിലും ഇവയ്ക്കു വേണ്ടത്ര അംഗീകാരം കിട്ടുന്നില്ല. മനുഷ്യവര്‍ഗത്തിന്റെ ഉത്തമസുഹൃത്തായ ഇവ നാശകാരികളും അപകടകാരികളുമാണെന്ന തെറ്റായ വിശ്വാസമാണു നിലവിലുള്ളത്.
ഈ ധാരണ തിരുത്തിക്കുറിക്കുക കൂടിയാണു ശില്‍പശാലയുടെ ലക്ഷ്യം. ഡോ. പോള്‍ റെയ്സി(യുകെ), ഡോ. മൈക് ജോര്‍ദാന്‍ (സൌത്ത് ആഫ്രിക്ക) തുടങ്ങിയവര്‍ പരിശീലന പരിപാടിക്കു നേതൃത്വം നല്‍കും. ചെസ്റ്റര്‍ സുവോളജിക്കല്‍ ഗാര്‍ഡന്‍സ്, കൊളംബസ് സൂ, നോസ്ലി പാര്‍ക്ക്, കണ്‍സര്‍വേഷന്‍ ബ്രീഡിങ് സ്പെഷലിസ്റ്റ് ഗ്രൂപ്പ് എന്നിവയുടെ ആഭിമുഖ്യത്തിലാണു പരിപാടി സംഘടിപ്പിക്കുന്നത്. ശില്‍പശാല 14നു സമാപിക്കും. ഫോണ്‍: 94465 73106.
10.11.2011 Manoramaonline Thrissur news

No comments:
Post a Comment