മാവൂര്‍: മാവൂരിന്റെ രാപ്പകലുകള്‍ ഇനി ദേശാടന പക്ഷികളുടെ ചിറകടിയൊച്ചകള്‍ക്കൊപ്പം. മാവൂരിലെ തെങ്ങിലക്കടവിനും കല്‍പ്പള്ളിക്കും പള്ളിയോളിനുമിടയ്ക്കുള്ള നീര്‍ത്തടങ്ങളില്‍ വിവിധതരം ദേശാടനപക്ഷികള്‍ വിരുന്നെത്തിതുടങ്ങി. ഹിമാലയന്‍ താഴ്വരകള്‍, അലാസ്ക, അന്റാര്‍ട്ടിക്ക, സൈബീരിയ, നേപ്പാള്‍, ആസ്ട്രേലിയ, തുടങ്ങിയ സ്ഥലങ്ങളില്‍നിന്നും ലാറ്റിന്‍ അമേരിക്കയുടെ വിവിധ ഭാഗങ്ങളില്‍നിന്നുമായി 158 ഇനങ്ങളില്‍പെട്ട ആയിരകണക്കിനു പക്ഷികള്‍ ഇവിടെയെത്തുന്നതായി നേരത്തേ മലബാര്‍ നാച്ചുറല്‍ ഹിസ്റ്റി സൊസൈറ്റി പ്രവര്‍ത്തകരും മറ്റു പക്ഷിനിരീക്ഷകരും നടത്തിയ പഠനത്തില്‍ കണ്ടെത്തിയിട്ടുണ്ട്. തദ്ദേശമായി ദേശാടനം നടത്തുന്നവയും സൂര്യനേയും ചന്ദ്രനേയും നക്ഷത്രങ്ങളെയും നോക്കി കാന്തിക മണ്ഡലങ്ങളുടെ സഹായത്തോടെ ദിശനിര്‍ണയിച്ചു വഴിതെറ്റാതെ വിദേശരാജ്യങ്ങളില്‍ നിന്നു പറന്നിറങ്ങുവന്നവരും ഇക്കൂട്ടത്തിലുണ്ട്. നീലക്കോഴി, താമരക്കോഴി, പാതിരാകൊക്ക്, ചേരാകൊക്കന്‍, മഞ്ഞക്കണ്ണിതിത്തിരി, പവിഴക്കാലി, പട്ടവാലന്‍ ഗോഡ്വിറ്റ്, വിവിധ ഗാര്‍ഗിനികള്‍, വിസിലിങ് ഡക്ക്, പര്‍പ്പിള്‍ മൂര്‍ഹന്‍, വാലന്‍താമരക്കോഴി, ചേരക്കോഴി, ചിന്നമുണ്ടി, നീര്‍കാക്കകള്‍, കരിയാള തുടങ്ങി വിവിധതരം പക്ഷികളും പ്രാപിടിയന്‍ മൈനകളും എല്ലാവര്‍ഷവും വിരുന്നെത്താറുണ്ട്.
ഒക്ടോബര്‍ അവസാനദിവസങ്ങളിലും നവംബറിന്റെ തുടക്കത്തിലുമായി എത്തുന്നവ മാര്‍ച്ച് മാസം അവസാനത്തോടെ പുതിയ മേച്ചില്‍പുറങ്ങള്‍തേടി യാത്രയാവും. ദേശാടനക്കിളികളെ ഏറ്റവും അടുത്തുനിന്നുകാണാനും
നിരീക്ഷിക്കാനും പഠിക്കാനും കഴിയുമെന്നതാണ് ഇവിടുത്തെ പ്രത്യേകത. ഒരിക്കലും വറ്റാത്ത ജൈവവൈവിധ്യങ്ങള്‍ നിറഞ്ഞ നീര്‍ത്തടങ്ങളാണ് ദേശാടനക്കിളികളെ ഇവിടേയ്ക്ക് ആകര്‍ഷിക്കുന്നത്.
നീര്‍ത്തടങ്ങളുടെ ഓരത്തെ കണ്ടല്‍ ചെടികളിലും പുല്‍കൂട്ടങ്ങളിലും കുറ്റിച്ചെടികളുമാണ് ഇനി ഇവരുടെ സ്വൈര്യ വിഹാരകേന്ദ്രങ്ങള്‍, നീര്‍ത്തടങ്ങള്‍ ചെമ്മണ്ണിട്ടു നികത്തുന്നതും നീര്‍ത്തടങ്ങളില്‍ മാലിന്യങ്ങള്‍ തള്ളുന്നതും ദേശാടനക്കിളികളുടെ വരവിനെ കാര്യമായി ബാധിച്ചിട്ടുണ്ട്. നീര്‍ത്തടങ്ങള്‍ നികത്താന്‍ തുടങ്ങിയതും കണ്ടല്‍ കാടുകള്‍ നശിപ്പിക്കാനും തുടങ്ങിയതോടെ വിരുന്നെത്താറുള്ള ദേശാടനക്കിളികളുടെ എണ്ണത്തില്‍ ഗണ്യമായ കുറവുവരുത്തിയതായും പക്ഷിനിരീക്ഷകര്‍ പറയുന്നു.
മാവൂരിലെ നീര്‍ത്തടങ്ങളെ പക്ഷിനിരീക്ഷണ സങ്കേതമായി പ്രഖ്യാപിക്കണമെന്ന നാട്ടുകാരുടെയും പക്ഷി സ്നേഹികളുടെയും ആവശ്യത്തിന് ഗ്രാമ പഞ്ചായത്തും സര്‍ക്കാറും ഇതുവരെ യാതൊരു നടപടികളും സ്വീകരിച്ചിട്ടില്ല.
Manoramaonline 17.11.2011 Kozhikkod News

No comments:
Post a Comment