തടിയും ശാഖകളും നിറയെ ഇറുങ്ങുപോലെ കായ്കളുമായി നാട്ടിന്‍ പുറങ്ങളിലെ തൊടികളിലൊക്കെ കണ്ടിരുന്ന 'ഇലുമ്പി' യെ ഇന്നു പേരിനു പോലും കാണാനില്ല. ഉഷ്ണമേഖലാപ്രദേശങ്ങളിലാകെ വളരുന്ന ഈ സസ്യം മൊളൂക്കസില്‍ നിന്നാണ് ഇന്ത്യയിലെത്തിയതെന്നും കരുതുന്നു.
മീന്‍കറികളില്‍ പുളിചേര്‍ക്കാനും അച്ചാറിടാനുമൊക്കെ പഴമക്കാര്‍ ഉപയോഗിച്ചിരുന്ന ഇലുമ്പിക്കായ്കളില്‍ ഇരുമ്പ്, ജീവകങ്ങള്‍ എന്നിവ സമൃദ്ധമായുണ്ട്. കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ സഹായിയായ ഇവയുടെ കായ്കള്‍ക്ക് ഔഷധഗുണവുമുണ്ട്. ഇലുമ്പിയുടെ ഇല ത്വക്ക് രോഗങ്ങള്‍ക്ക് പ്രതിവിധിയാണ്.
കായ്ഫലത്തിന്റെ സുലഭത കൊണ്ട് പ്രസിദ്ധമായ ഇലുമ്പിയില്‍ വര്‍ഷത്തില്‍ എപ്പോഴും കായകള്‍ കാണാറുണ്ട്. ഇടത്തരം വൃക്ഷമായി വളര്‍ന്നിരുന്ന ഇവയുടെ പ്രാധാന്യം മനസ്സിലാകാതെ പലപ്പോഴും വെട്ടിമാറ്റുകയായിരുന്നു. ഇലുമ്പന്‍ പുളിയ്ക്ക് 'പുളിഞ്ചിക്ക' എന്നും വിളിപ്പേരുണ്ട്. ഇലുമ്പിയുടെ സസ്യകുടുംബത്തില്‍പ്പെടുന്ന ആനപ്പുളിഞ്ചി' 'പുളിനെല്ലി' തുടങ്ങിയവയും നാട്ടിന്‍പുറങ്ങളില്‍നിന്ന് അന്യമായവയില്‍പ്പെടുന്നു.
രാജേഷ് കാരാപ്പള്ളില്‍
Posted on: 22 Nov 2011 Mathrubhumi Karshikam >> Food
No comments:
Post a Comment