.

.

Monday, November 7, 2011

വമ്പന്‍മാരുടെ പുറമേറി...

ചില സൌഹൃദങ്ങളുണ്ട്. അഭയം കൊടുക്കുന്നവര്‍ക്ക് ഉപകാരവുമില്ല, ഉപദ്രവവുമില്ല. അതിനുദാഹരണമാണു തിമിംഗലവും ബാര്‍ണക്കിളുകള്‍  (Barnacles) എന്ന ചെറു ജീവികളും തമ്മിലുള്ള ബന്ധം. വേഗം കുറഞ്ഞ 'ഗ്രേ വെയ്ലു'(Grey Whale  Eschrichtius sp)കളോടു ബാര്‍ണക്കിളുകള്‍ക്കു കൂടുതല്‍ താല്‍പര്യം. ഇവയുടെ തൊലിപ്പുറത്തു ശക്തായി ഉറച്ചിരുന്നുകൊണ്ടാണു ബാര്‍ണക്കിളുകള്‍ യാത്ര ചെയ്യുന്നത്. പുതിയ സ്ഥലങ്ങളിലേക്ക് എത്തിപ്പെടാനും ധാരാളം ഭക്ഷണം കഴിക്കാനും ഇതു സഹായിക്കും. അതേസയം, തിമിംഗലത്തിനു ബാര്‍ണക്കിളുകളെക്കൊണ്ടു പ്രത്യേകിച്ചു ഗുണമോ ദോഷമോ ഇല്ല.
സ്രാവും റിമോറ (Remora) മത്സ്യവും തമ്മിലുള്ള ബന്ധവും ഇതുപോലെ തന്നെയാണ്. വലിയ മത്സ്യങ്ങളുടെ വായ്ക്കു സമീപം ഒട്ടിയിരുന്നുകൊണ്ടു സൂത്രത്തില്‍ ഭക്ഷണം കഴിക്കുന്നവരാണ് 'സക്കര്‍  ഫിഷുകള്‍' . ശത്രുക്കളില്‍നിന്നുള്ള സംരക്ഷണവും ഉൌര്‍ജവ്യയം കൂടാതെയുള്ള സഞ്ചാരവുമാണ് ഇതിലൂടെ ബാര്‍ണക്കിളുകളും റിമോറയും സക്കര്‍ഫിഷും നേടുന്നത്. എന്നാല്‍, ഇത്തരം സൌജന്യങ്ങള്‍ക്കായി ആശ്രയിക്കപ്പെടുന്നവ ദ്രോഹിക്കപ്പെടുന്നുമില്ല.

ManoramaOnline Environment.

No comments:

Post a Comment

Related Posts Plugin for WordPress, Blogger...

താളുകളില്‍

"നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും tanalmaram@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ അറിയിക്കുക