തിരുവനന്തപുരം: 2010-11 വര്‍ഷത്തെ സംസ്ഥാന കര്‍ഷക അവാര്‍ഡുകള്‍ക്ക് കൃഷിവകുപ്പ് അപേക്ഷകള്‍ ക്ഷണിച്ചു. മികച്ച ഗ്രൂപ്പ് ഫാമിങ് സമിതിക്കുള്ള നെല്‍ക്കതിര്‍ അവാര്‍ഡിന് രണ്ട് ലക്ഷം രൂപയും സ്വര്‍ണമെഡലും ഫലകവും പ്രശസ്തിപത്രവുമാണ് നല്‍കുന്നത്. മികച്ച സംയോജിത കര്‍ഷകന് നല്‍കുന്ന കര്‍ഷകത്തോമ അവാര്‍ഡ്, മികച്ച യുവകര്‍ഷകവനിതയ്ക്കുള്ള യുവകര്‍ഷക വനിതാ അവാര്‍ഡ്, മികച്ച യുവ കര്‍ഷകനുള്ള യുവകര്‍ഷക അവാര്‍ഡ്, മികച്ച കേര കര്‍ഷകനുള്ള കേര കേസരി, മികച്ച പച്ചക്കറി കര്‍ഷകനുള്ള ഹരിതമിത്ര, മികച്ച പുഷ്പ കൃഷിക്കാരനുള്ള ഉദ്യാനശ്രേഷ്ഠ എന്നിവയ്ക്ക് ഒരു ലക്ഷം രൂപയും സ്വര്‍ണമെഡലും ഫലകവും പ്രശസ്തിപത്രവും അവാര്‍ഡായി നല്‍കും. മികച്ച പട്ടികജാതി/വര്‍ഗ വിഭാഗത്തില്‍പ്പെട്ട കര്‍ഷകനുള്ള കര്‍ഷക ജ്യോതി, മികച്ച അലങ്കാരപുഷ്പ കയറ്റുമതിക്കാരനുള്ള ഫ്ലവര്‍ എക്‌സ്‌പോര്‍ട്ടര്‍ അവാര്‍ഡ് എന്നിവയ്ക്ക് 50,000 രൂപയും സ്വര്‍ണമെഡലും ഫലകവും പ്രശസ്തിപത്രവുമാണ് അവാര്‍ഡ്. മികച്ച കര്‍ഷക വനിതയ്ക്ക് നല്‍കുന്ന കര്‍ഷകതിലകം, മികച്ച കര്‍ഷകത്തൊഴിലാളിക്കുള്ള ശ്രമശക്തി, മികച്ച കാര്‍ഷിക ശാസ്ത്രജ്ഞനുള്ള കൃഷിവിജ്ഞാന്‍, മികച്ച കാര്‍ഷിക വിജ്ഞാന വ്യാപന പ്രവര്‍ത്തകനുള്ള കര്‍ഷകമിത്ര അവാര്‍ഡ്, മികച്ച മണ്ണ് സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന കര്‍ഷകനുള്ള ക്ഷോണി സംരക്ഷണ അവാര്‍ഡ്, മികച്ച കാര്‍ഷിക പത്രപ്രവര്‍ത്തനത്തകനുള്ള കര്‍ഷക ഭാരതി, സങ്കരയിനം പശുക്കളെ പരിപാലിച്ച് ഏറ്റവും കൂടുതല്‍ പാല്‍ ഉത്പാദിപ്പിക്കുന്ന ക്ഷീര കര്‍ഷകുനുള്ള ക്ഷീരധാര അവാര്‍ഡ്, ഇറച്ചിക്കുവേണ്ടിയോ മുട്ടയ്ക്ക് വേണ്ടിയോ കോഴികളെ പരിപാലിക്കുന്ന മികച്ച കര്‍ഷകനുള്ള പൗള്‍ട്രി അവാര്‍ഡ് എന്നിവയ്ക്കായി 25,000 രൂപയം സ്വര്‍ണമെഡലും ഫലകവും പ്രശസ്തി പത്രവും നല്‍കും. കൃഷിവകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നതോ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് കൈമാറ്റം ചെയ്തതോ ആയ മികച്ച കൃഷിഫാമിനുള്ള ഹരിത കീര്‍ത്തി അവാര്‍ഡിന് 50,000 രൂപയും ഫലകവും പ്രശസ്തി പത്രവും നല്‍കും.
കൃഷി വിജ്ഞാന്‍, കര്‍ഷക മിത്ര എന്നീ അവാര്‍ഡുകള്‍ക്കുള്ള അപേക്ഷകള്‍ ജനവരി 16 ന് മുമ്പ് കൃഷിഡയറക്ടര്‍ക്ക് നല്‍കണം. കര്‍ഷക ഭാരതി അവാര്‍ഡിനുള്ള അപേക്ഷ ജനവരി 16 ന് മുമ്പായി പ്രിന്‍സിപ്പല്‍ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍, ഫാം ഇന്‍ഫര്‍മേഷന്‍ ബ്യൂറോയ്ക്ക് നല്‍കണം. ക്ഷോണി സംരക്ഷണ അവാര്‍ഡിനുള്ള അപേക്ഷ ജില്ലാ മണ്ണ് സംരക്ഷണ ഓഫീസര്‍ക്കും ക്ഷീരധാര, പൗള്‍ട്രി എന്നീ അവാര്‍ഡുകള്‍ക്കുള്ള അപേക്ഷ മൃഗാസ്പിയിലോ, ഡെയറി എക്‌സ്റ്റന്‍ഷന്‍ ഓഫീസിലോ ഡിസംബര്‍ 15 ന് മുമ്പ് സമര്‍പ്പിക്കണം. ഹരിതകീര്‍ത്തി അവാര്‍ഡിനുള്ള അപേക്ഷകള്‍ ഡിസംബര്‍ 26 ന് മുമ്പ് പ്രിന്‍സിപ്പല്‍, കൃഷി ഓഫീസര്‍ക്ക് നല്‍കണം. മറ്റ് അവാര്‍ഡുകള്‍ക്ക് പരിഗണിക്കുന്നതിനുള്ള അപേക്ഷകള്‍ ബന്ധപ്പെട്ട കൃഷി ഭവനുകളില്‍ ഡിസംബര്‍ 15 ന് മുമ്പായി നല്‍കണം. കൂടുതല്‍ വിവരങ്ങള്‍ www.keralaagriculture.gov.in എന്ന വെബ് സൈറ്റില്‍.
No comments:
Post a Comment